ചിങ്ങത്തില്‍ ചത്ത പട്ടി
വയറിളക്കം പിടിച്ച പട്ടി വായ്പ്പുണ്ണുവന്നു ചത്തു.
കള്ളന്‍ കരുണന്‍ ബീഡിപ്പുകവിട്ട് ആശ്വസിച്ചു.
ഒളിസേവക്കാരന്‍ ചന്തിചൊറിഞ്ഞു സന്തോഷിച്ചു.
പത്രക്കാരന്‍ മൂളിപ്പാട്ടോടെ മതിലിനപ്പുറം ഒളികണ്ണെറിഞ്ഞു.
പാല്‍ക്കാരന്‍ പതിവിലും കുറച്ച് വെള്ളം ചേര്‍ത്ത് വിറ്റു.
പിച്ചക്കാരന്‍ പത്തുപൈസ കൊടുത്തവരോടും പരിഭവിച്ചില്ല.
പട്ടിയുടെ പ്രേതം മാത്രം, കാലുപൊക്കാതെ മൂത്രമൊഴിച്ച്,
കന്നിമാസത്തിലെ നഷ്ടസ്വപ്നങ്ങളൊര്‍ത്ത് ഓരിയിട്ടു.
Discuss - No Comments