കണ്ണടക്കാ‍ൻ മറന്ന പൂച്ച

മീൻ തിന്നാത്ത പൂച്ച വീട്ടുകാർക്ക് അലങ്കാരമായിരുന്നു.

ഉണക്കയും പച്ചയും വറുത്തതുമായ മീനുകളെ
പുച്ഛത്തോടെ നോക്കി, പൂച്ച സസ്യാഹാരിയായി വാണു.

പൂച്ചകുലത്തിന് അപമാനമാണെന്ന്
സതീർത്ഥ്യർ ഉപദേശിച്ചിട്ടും പൂച്ച കുലുങ്ങിയില്ല.

ഉണക്കമീൻ കട്ടുതിന്നുന്ന എലികളെ പിടിക്കാൻ;
വിഷം ചേർത്തുവച്ച മീൻ‌തല വായിൽ കടിച്ച്
ഉറുമ്പരിച്ച് പൂച്ച, വടക്കിനിയിൽ
ചത്തുമലച്ചു കിടന്നു.

* പൂച്ച എന്നു ചെല്ലപ്പേരുള്ള എന്റെ ചങ്ങാതിക്കും, അവന് ആ പേരു സമ്മാനിച്ച ഷിവാസിനും.

Photo by Anish Krishnan, used with permission. All rights reserved with photographer.

If you like my softwares and you find them useful, then consider buying me a Coffee.

Discuss - No Comments

No comments yet. Why not add one below?

Add a Comment

Your email address will not be published. Note marked required (*) fields.

*

Categories