കുഞ്ഞ് ഉറങ്ങുകയാണ്
അവര്‍ കുതിരപ്പുറത്തേറിയ രാജകുമാരന്‍മാരുടെയും,
വെള്ളിച്ചിറകുള്ള മാലഖമാരുടെയും കഥകളാണ് പറഞ്ഞിരുന്നത്.
പറക്കുന്ന വെള്ളക്കുതിരകളില്‍ രാജകുമാരിയെ തിരഞ്ഞുവരുന്ന
സുന്ദരനായ രാജകുമാരന്മാരേയും,
വെള്ളിച്ചിറകുകള്‍ കവിളില്‍ തലോടിയുറക്കുന്ന മാലാഖമാരെയും
സ്വപ്നം കാണാന്‍ കൊതിച്ചിരുന്ന കുഞ്ഞ്,
പള്‍സറിന്റെ ഒച്ചയില്‍ ചുവരിലെ കലണ്ടറില്‍ വിറങ്ങലിച്ച
സുന്ദരിമാരെക്കണ്ട് ഭയന്ന്,
വിരല്‍ കടിച്ച് ഉറക്കം നടിച്ചു കിടന്നു.
Discuss - No Comments