നാലാമത്തെ ഇനം
സര്‍ക്കസ്സിലെ മൂന്നാമത്തെ ഇനം,
സൂചിക്കുഴയിലൂടെ തീവണ്ടിയോടിക്കലായിരുന്നു.
പാളം തെറ്റിയ തീവണ്ടി ,
കാണികള്‍ക്കിടയിലേക്കു പാഞ്ഞുകയറി;
ഒന്‍പതു പേര്‍ ചതഞ്ഞു ചത്തു.
പിന്‍ നിരയിലായതുകൊണ്ട് മാത്രം രക്ഷപെട്ട നമ്മള്‍,
റഷ്യാക്കാരിപ്പെണ്ണിന്റെ പൊക്കിള്‍
വ്യക്തമായി കാണാത്തതില്‍ നെടുവീര്‍പ്പിട്ട്,
ഓട്ടോപിടിച്ച് ബാറിലേക്കുപോയി.
Discuss - 2 Comments
My gawd this is awsome ! I story telling picture too !
nice…one