നയതന്ത്രബന്ധം
സര്‍വ്വംസഹയെന്നാല്‍ സര്‍വ്വം സംഹരിക്കുന്നവളെന്നു ഭാര്യ.
അല്ലെന്നു ഞാനും.
ശബ്ദതാരാവലി പൊടിതട്ടിയെടുത്തു
സ യില്‍ തുടങ്ങുന്ന ഭാഗം ചിതല്‍ തിന്നു പോയി.
ഭാഗ്യവാനായി തോന്നിയിട്ടും യുണീക്കൊഡില്ലാത്തതിനാല്‍
ഗൂഗിള്‍ ദൈവം കണ്ണടച്ചു.
മലയാളം ഐച്ഛികമായി പഠിച്ച പഴയ സഖാവിനെ വിളിച്ചു;
“അളിയാ ഞാനിപ്പോള്‍ മനോരമയിലായതുകൊണ്ട്
ശീലമില്ലാത്ത കടുത്ത വാക്കുകള്‍ ഓര്‍മ കിട്ടുന്നില്ല !!!”
ഒടുവില്‍ ചപ്പാത്തിക്കു കുഴച്ചുവെച്ചിരിക്കുന്ന മാവിനെ ഓര്‍ത്ത്
നയതന്ത്രപരമായി, ആദ്യമായി ഭാര്യയെ അംഗീകരിച്ചുകൊടുത്തു.
[ * പ്രേമിച്ചു കല്യാണം കഴിച്ച എല്ലാ വിഡ്ഢികളായ പെമ്പിള്ളേര്‍ക്കും വേണ്ടി. ]
If you like my softwares and you find them useful, then consider buying me a Coffee.
Discuss - No Comments