രണ്ട് പൊട്ടക്കവിതകള്‍

1
പൊട്ടന്‍ കവിതയെഴുതി. ഒന്നല്ല്ല രണ്ട്.
പൊട്ടനെഴുതിയ കവിതയായതുകൊണ്ട്
പൊട്ടന്‍ കവിതകള്‍ എന്ന് എഡിറ്റര്‍.
അല്ല, പൊട്ടക്കവിതാശാഖയെന്നു നിരൂപകര്‍.
പൊട്ടനാണോ പൊട്ടയാണൊ എന്നറിയാതെ
കുഴങ്ങിയ പൊട്ടനും.

2
കവിതകള്‍ രണ്ടും മുഖത്തോട് മുഖം നോക്കി പിറുപിറുത്തു
കവി രക്ഷതി ഗര്‍ഭേ,
എഡിറ്റര്‍ രക്ഷതി ബാല്യേ,
പബ്ലിഷര്‍ രക്ഷതി കൌമാരേ,
നിരൂപകോ രക്ഷതി യൌവനേ,
പാറ്ഠപുസ്തക കമ്മറ്റി രക്ഷതി വാര്‍ധക്യേ,
നഃ കവിത സ്വാതന്ത്ര്യമര്‍ഹതി.

If you like my softwares and you find them useful, then consider buying me a Coffee.

Discuss - One Comment

  1. binu says:

    kollaam..

Add a Comment

Your email address will not be published. Note marked required (*) fields.

*

Categories