വിഗ്രഹം ചുമന്ന കഴുത

വിഗ്രഹം ചുമക്കുമ്പോൾ എന്തായിരുന്നു മനസ്സിലെ തോന്നൽ?
വിഗ്രഹം ചുമക്കാൻ പറ്റാത്ത മറ്റുള്ളവരോട് എന്തു തോന്നുന്നു?
വിഗ്രഹവുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങളിലേക്കു
വലിച്ചിടപ്പെട്ടതിൽ ആരോടെങ്കിലും അമർഷമുണ്ടോ?
വിഗ്രഹത്തിനു എത്ര ഭാരമുണ്ടായിരുന്നു?

സിന്ധു സൂര്യകുമാറിനു മുന്നിലിരുന്നു
ക്യാമറക്കു നോക്കി കഴുത പല്ലിളിച്ചു …
ഒന്നു മുരടനക്കി … മൈക്കിലേക്കു നോക്കി … പറഞ്ഞു …
ബ്രാ … ബ്ബ്രാ … മ്പ്രാ ‍… ബ്രേ …

വിവാദ പ്രസ്താവനയുമായി മനോരമ മഷിപുരണ്ടു …
ദേശാഭിമാനമുള്ളവർക്കും സഹിച്ചില്ല …
ആലിൻ തണലിലിരുന്ന് അവരും മുരണ്ടു …

കാലാകാലങ്ങളായി വിഗ്രഹങ്ങളെ ചുമക്കുന്നവർ
തെരുവിൽ മുഷ്ടി ചുരുട്ടി …
ഇങ്കിലാമ്പ്രേ … സിന്താമ്പ്രേ …

If you like my softwares and you find them useful, then consider buying me a Coffee.

Discuss - One Comment

  1. nitin says:

    Good stuff bro !
    Breey ……..BRReeeY !

Add a Comment

Your email address will not be published. Note marked required (*) fields.

*

Categories